District News
ചങ്ങനാശേരി: കേരള സ്റ്റേറ്റ് സര്വീസ് പെന്ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) 41-ാം ജില്ലാ സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരിയില് നടക്കും. ഇന്നു രാവിലെ ഒമ്പതിന് മുന്സിപ്പല് ടൗണ്ഹാളില് പതാക ഉയര്ത്തലിനുശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗവും തുടര്ന്ന് ജില്ലാ കൗണ്സില് യോഗവും നടക്കും.
ജില്ലാ കൗണ്സില് യോഗം കെപിസിസി ജനറല് സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല് അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് മുന്സിപ്പല് ടൗണ്ഹാളില് നിന്നും ആരംഭിക്കുന്ന വിളംബരജാഥ നഗരം ചുറ്റി പെരുന്ന ബസ് സ്റ്റാന്ഡില് എത്തിച്ചേരുമ്പോള് പൊതുസമ്മേളനം ആരംഭിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്യും. കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. സലിം അധ്യക്ഷത വഹിക്കും.
നാളെ രാവിലെ 9.30ന് പെരുന്ന ബസ് സ്റ്റാന്ഡ് പരിസരത്തുനിന്നുമാരംഭിക്കുന്ന പ്രകടനം സെന്ട്രല് ജംഗ്ഷന് വഴി മാര്ക്കറ്റ് റോഡിലൂടെ സമ്മേളന നഗരിയായ സെന്റ് മേരീസ് മെത്രാപ്പോലീത്തന് പള്ളി ഓഡിറ്റോറിയത്തിലെ ഉമ്മന്ചാണ്ടി നഗറില് എത്തിച്ചേരും. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാലിന്റെ അധ്യക്ഷതയില് നടക്കുന്ന സമ്മേളനം കോണ്ഗ്രസ് പ്രവര്ത്തകസമിതിയംഗം കൊടിക്കുന്നില് സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും.
11.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന് ഉദ്ഘാടനം ചെയ്യും. 12.30ന് ആരംഭിക്കുന്ന വനിതാ സമ്മേളനം കെപിസിസി കോര് കമ്മിറ്റിയംഗം ഷാനിമോള് ഉസ്മാന് ഉദ്ഘാടനം ചെയ്യും. വനിതാ ഫോറം പ്രസിഡന്റ് സുജാത രമണന് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സുഹൃദ് സമ്മേളനം കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില് വിജയികളായ അംഗങ്ങളെ ചാണ്ടി ഉമ്മന് എംഎല്എ അനുമോദിക്കും.
മൂന്നിന് സമാപന സമ്മേളനം മുന്മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തോടനുബന്ധിച്ച് പുതിയ കൗണ്സില് യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വാര്ത്താസമ്മേളനത്തില് ടി.എസ്. സലിം, പി.കെ. മണിലാല്, പി.ജെ. ആന്റണി, എം.എസ്. അലി റാവുത്തര്, പി.ടി. തോമസ്, അന്സാരി ബാപ്പു, ടി.എസ്. ഉണ്ണികൃഷ്ണന് നായര്, സുരേഷ് രാജു തോട്ടായില് എന്നിവര് പങ്കെടുത്തു.
District News
തിരുവനന്തപുരം: പെന്ഷന്കാരുടടെ കണ്ണീര് കയത്തില് ഇടതു സര്ക്കാര് മുങ്ങിത്താഴുമെന്ന് കേരള സ്റ്റേറ്റ് സര്വീസ് പെന്ഷനേഴ്സ് അസോസിയേഷന് ജനറല് സെക്രട്ടറി ആര്. രാജന് കുരുക്കള് പത്രക്കുറിപ്പില് അറിയിച്ചു.
ഡിഎ/ഡിആര് നല്കാതെയും, പരിഷ്കരണം അട്ടിമറിച്ചും മെഡിസെപ്പിലൂടെ പെന്ഷന്കാരെ കൊള്ളയടിച്ചും മുന്നോട്ടു പോകുന്ന ഇടതു സര്ക്കാരിന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരു താക്കീതായിരിക്കും. അഞ്ചു ഗഡു ഡിആര് കുടിശിക വരുത്തിയും, ഡിആര് പ്രഖ്യാപിക്കുമ്പോള് മുന്കാല പ്രാബല്യം നല്കുന്ന കീഴ് വഴക്കം ലംഘിച്ച് 191 മാസത്തെ കുടിശിക നഷ്ടപ്പെടുത്തിയും പെന്ഷന്കാരെ വഞ്ചിക്കുകയാണ് ഇടതു സര്ക്കാരെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മറ്റി യോഗത്തില് സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന്, ജനറല് സെക്രട്ടറി ആര്. രാജന്കുരുക്കള്, ട്രഷറര് വി. ഗോപാലകൃഷ്ണന് നായര്, അഡ്വ. കെ.ആര്.കുറുപ്പ് തുടങ്ങിയവര് പങ്കെടുത്തു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ട്രഷറിയിലെത്തുന്നവർക്ക് ഇരിക്കാനായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി കസേരകൾ നൽകി.
മണ്ഡലം പ്രസിഡന്റ് മത്തളി ബാലകൃഷ്ണൻ ട്രഷറി ഓഫീസർ മുരളി മോഹന് കസേരകൾ കൈമാറി. ട്രഷറി ജീവനക്കാരുടെ പ്രതിനിധികളായ ഷണ്മുഖദാസ്, പി. ഷിഹാബ്, സംസ്ഥാന സമിതി അംഗം എം. രാമചന്ദ്രൻ, പി. നാരായണനുണ്ണി,
ടി.രവീന്ദ്രനാഥ്, എം.ഉണ്ണികൃഷ്ണൻ പി.ടി. അബ്ദുൾ ജലീൽ, കെ.ടി. അബ്ദുള്ള, പി.സുരേഷ്, ജെസ്സി കെ. കുര്യാക്കോസ്, കെ.വി. അനി, കെ.എം.ദാസ്, പി. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: പെൻഷൻകാർക്ക് മെഡിസെപ്പ് പദ്ധതി പ്രകാരംകാഷ് ലെസ് ചികിത്സ സൗകര്യം ഉറപ്പുവരുത്തണമെന്ന് കെഎസ്എസ്പിഎ കൽപ്പറ്റ നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പദ്ധതിയിൽ കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്നും ഒപി ചികിത്സാ സൗകര്യം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഒ.എം. ജയേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ടി.ജെ. സക്കറിയാസ്, ഷാജിമോൻ ജേക്കബ്, എ.വി. പൗലോസ്, ഇ.യു. പോൾ, ഏബ്രഹാം മാത്യു, ഡൊമിനിക് തോമസ്, കെ. സ്റ്റീഫൻ, കെ. പ്രഭാകരൻ, ടി. മൈമൂന, പി. ഹംസ, സി.എസ്. ശശികുമാർ, പോൾ അലക്സാണ്ടർ, കെ.ടി. ശ്രീധരൻ, ടി. പ്രകാശൻ, എ.ജെ. കുര്യൻ, ഫ്ളോറി ലോബോ, ബേബി നാപ്പള്ളി, കെ. ശ്രീലത, എം. രമണി, എം.കെ. അരവിന്ദാക്ഷൻ, എൻ.കെ. പുഷ്പലത എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ.എൽ. തോമസ് (പ്രസിഡന്റ്), കെ. സുരേന്ദ്രൻ (സെക്രട്ടറി), അബു ഏലിയാസ് (ട്രഷറർ), എം.എ. ലില്ലിക്കുട്ടി (വനിതാ ഫോറം പ്രസിഡന്റ്), എം. രമണി (വനിതാ ഫോറം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
District News
കൽപ്പറ്റ: പന്ത്രണ്ടാം പെൻഷൻ, ശന്പള പരിഷ്കരണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചും മെഡിസെപ് പ്രീമിയം വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷാമാശ്വാസം കുടിശിക സഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറിക്കു മുന്പിൽ പ്രകടനവും ധർണയും നടത്തി.
ജില്ലാ സെക്രട്ടറി ടി.ജെ. സക്കറിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എൽ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വേണുഗോപാൽ എം. കീഴ്ശേരി, ജി. വിജയമ്മ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എം. ജോസ്, ടി.വി. കുര്യാക്കോസ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ. ശശികുമാർ, കെ. സുബ്രഹ്മണ്യൻ, കെ. സുരേന്ദ്രൻ, സ്പാർക്ക് ജില്ലാ ചെയർമാൻ ടി.ഒ. റെയ്മണ്, ടി.കെ. സുരേഷ്, സി. ജോസഫ്, ടി.കെ. ജേക്കബ്,
സി.എം. സരസമ്മ, വത്സല സുരേന്ദ്രൻ, അബു ഇല്യാസ്, പി. ഹംസ, കെ. സതീഷ്ബാബു, രമേശൻ മാണിക്യൻ, തോമസ് റാത്തപ്പള്ളിൽ, ഷാജിമോൻ ജേക്കബ്, സുരേഷ്ബാബു വാളൽ, ആർ. രാമചന്ദ്രൻ, ഇ.കെ. ഗോപിനാഥൻ, ടി. സോമനാഥൻ, എം.കെ. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.
District News
കല്ലടിക്കോട്: മാസംതോറുമുള്ള പ്രീമിയം വർധിപ്പിക്കുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്ത മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് മേഖലയിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിമ്പ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
കൺവൻഷൻ കോൺഗ്രസ് കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷൈജു ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കരിമ്പ മണ്ഡലം പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം അച്ചൻ മാത്യു, മണ്ണാർക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് വേണുഗോപാലൻ, സെക്രട്ടറി പി. ബാലഗോപാലൻ, എ. ശിവദാസൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം തോമസ് ആന്റണി, ഡോ. മാത്യു കല്ലടിക്കോട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എം. നൗഷാദ്, കെസിഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മുഹമ്മദ് മുസ്തഫ, മോളി ഫ്രാൻസിസ്, ജോയി ജോസഫ്, പി.ജി. പ്രസാദ്, ട്രീസ ജോൺ, പ്രസന്നകുമാരി, പി. ഭാസ്ക്കരൻ, എന്നിവർ പ്രസംഗിച്ചു. ഗുരുജ്യോതി അധ്യാപക അവാർഡ് ജേതാവ് പി. ഭാസ്ക്കരൻ, അന്താരാഷ്ട്ര ഫെലോഷിപ്പ് ജേതാവ് ട്രീസ അബ്രാഹം എന്നിവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി ജോയി തോമസ്- പ്രസിഡന്റ് ,ജോയി ജോസഫ്-സെക്രട്ടറി, പി.ജി. പ്രസാദ്- ട്രഷറർ, മോളി ഫ്രാൻസിസ്-വനിതാ ഫോറം പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.
District News
നടുവിൽ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതിയിൽ ഓപ്ഷൻ സൗകര്യം അനുവദിക്കണമെന്ന് നടുവിൽ മണ്ഡലം കെഎസ്എസ്പിഎ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീൻ, സംസ്ഥാന കൗൺസിലർ പി.ടി. കുര്യാക്കോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് സക്കറിയാസ്, കെ.പി. കേശവൻ, ഷാജി പാണകുഴി, ടോമി കുമ്പിടിയാമാക്കൽ, ദേവസ്യ പാലപ്പുറം, പി.പി. മാത്യു, വി.ടി. മാത്യു, ഷാജു പരവംപറമ്പിൽ, സി.എം. മാത്യു, കെ. ബാബു, പി. പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഷാജു പരവം പറമ്പിൽ - പ്രസിഡന്റ്, വി.ടി. മാത്യു- സെക്രട്ടറി, കെ.ജെ. മേരി - ട്രഷറർ, ഉഷാ ജോൺ -വനിതാ ഫോറം പ്രസിഡന്റ്, അച്ചാമ്മ തോമസ് - സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.